പാലാ : വേഴാങ്ങാനം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 20, 21 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് തന്ത്രി മുണ്ടക്കൊടി വിഷ്ണു നമ്പൂതിരി, മേൽശാന്തി ദേവനാരായണൻ ഉണ്ണി എന്നിവർ കാർമ്മികത്വം വഹിക്കും. 20 ന് വൈകിട്ട് 8 ന് ഹിഡുംബൻ പൂജ. 21 ന് രാവിലെ 7 ന് വിശേഷാൽ പൂജകൾ, 7.30 ന് ഉഷപൂജ,7 ന് ശിവപുരാണപാരായണം, 8 ന് ശ്രീബലി എഴുന്നളത്ത്, 9.30 ന് ശ്രീഭൂതബലി, 10 ന് കലശപൂജ, 12 ന് കാവടി ഘോഷയാത്ര, 12.30ന് കാവടി അഭിഷേകം, 1 ന് കലശാഭിഷേകം, 2 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 7 ന് നൃത്തനൃത്യങ്ങൾ, 9 ന് ഗാനമേള, രാത്രി 11.30 മുതൽ അഷ്ടാഭിഷേകം, ശിവരാത്രി പൂജ, 12.30ന് വിളക്കിനെഴുന്നള്ളിപ്പ്, തുടർന്ന് ആൽത്തറയിലേക്ക് എഴുന്നള്ളത്ത്.