തിരുവാർപ്പ്: ദേശാഭിമാനി ടി.കെ. മാധവന് തിരുവാർപ്പിൽ സ്മാരകം പണിയുന്നതിന് ജനകീയ ആവശ്യം ഉയർന്നു വരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ടി.കെ. മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവാർപ്പ് സഞ്ചാരസ്വാതന്ത്ര്യ സമരത്തിന്റെ 93-ാം വാർഷികാഘോഷ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ തിരുവാർപ്പ് സന്ദർശനത്തിന്റെ 93-ാം വാർഷികത്തിന്റെ ആഘോഷവും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് എ.എം.ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി. ഗംഗാധരന് ടി.കെ. മാധവൻ ട്രസ്റ്റ് പുരസ്താരം ഉമ്മൻചാണ്ടി നൽകി. തോമസ് ചാഴികാടൻ എം.പി, അഡ്വ. വി.ബി.ബിനു, അഡ്വ. കെ.അനിൽകുമാർ, അഡ്വ. ജി.ഗോപകുമാർ, എം.വി. ഉണ്ണികൃഷ്ണൻ, കുഞ്ഞ് ഇല്ലമ്പള്ളി, റൂബി ചാക്കോ, സജീഷ് മണലേൽ, രാജ്മോഹൻ വെട്ടിക്കുളങ്ങര, എം.എൻ.ശരത്ചന്ദ്രൻ, വി.എൻ. ഉണ്ണി എന്നിവർ പ്രസംഗിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അക്രമങ്ങൾക്കെതിരെ അഡ്വ. ദീപ്തി നായർ നിർഭയ ജ്വാല തെളിച്ചു. ടി.കെ.മാധവൻ പ്രസംഗമത്സര വിജയികളായ വൈഗ ജോഷി, നവനീത് ബിജു, ക്ഷേത്ര വി.ബിജു, ഉത്രജ.ജെ, ആർച്ച, പാർത്ഥന ജോഷി, ദേവികാ രാജി, ശ്രീലക്ഷ്മി, അതുല്യ കൃഷ്ണ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.