പാലാ : അൽഫോൻസ കോളേജ് ഇംഗ്ലിഷ് വിഭാഗം, എം.ജി സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ്, സ്റ്റുഡന്റ് സർവീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവർ സംയുക്തമായി നാളെയും, മറ്റന്നാളും ദേശീയ സെമിനാർ നടത്തും. നാളെ രാവിലെ 10 ന് സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ് ഡയറക്ടർ ഡോ.കെ.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ആശീർവാദം നിർവഹിക്കും. പ്രിൻസിപ്പൽ സിസ്റ്റർ ജിജിമോൾ അദ്ധ്യക്ഷത വഹിക്കും.