കോട്ടയം: നാനോസയൻസ്‌ടെക്‌നോളജിയിൽ വിശിഷ്ട സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നാനോമിഷന്റെ ഭാഗമായി നൽകുന്ന നാഷണൽ റിസർച്ച് അവാർഡ് മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രമുഖ പോളിമർ നാനോസയൻസ് ശാസ്ത്രജ്ഞനുമായ പ്രൊഫ. സാബു തോമസിന്. ഒരു ലക്ഷം രൂപയും ബഹുമതിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാർച്ച് അഞ്ചുമുതൽ ഏഴുവരെ കൊൽക്കത്തയിൽ നടക്കുന്ന നാനോ സയൻസ് ടെക്‌നോളജി രാജ്യാന്തര കോൺഫറൻസിൽ പുരസ്‌കാരം സമ്മാനിക്കും. രാജ്യാന്തര കോൺഫറൻസിൽ പ്രൊഫ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും.