ചങ്ങനാശ്ശേരി: ഹിന്ദു മത മഹാ മണ്ഡലത്തിന്റെ എഴുപതാം വാർഷികത്തിന്റെ മഹാ മണ്ഡല സ്‌മൃതി സംഗമം 22 ന് ഉച്ചകഴിഞ്ഞ രണ്ടരയ്‌ക്ക് ചങ്ങനാശേരി ശിവഗംഗ ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗവും എൻ.എസ്.എസും ചേർന്ന് രൂപീകരിച്ച ഹിന്ദു മത മഹാമണ്ഡലത്തിന്റെ എഴുപതാം വാർഷകത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടക്കുക. കേരളത്തിലെ വിവിധ സാമൂദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, സന്യാസിശ്രേഷ്ഠന്മാർ, ആചാര്യന്മാർ തുടങ്ങിയവർ പങ്കെടുക്കും. സംഘാടക സമിതി ചെയർമാൻ പ്രൊഫ. പി.കെ.ബാലകൃഷ്ണ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.

അവലോകന യോഗത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.വി.ശിവൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ഓർഗനൈസിംഗ് സെക്രട്ടറി സി.ബാബു, കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ.നീലകണ്ഠൻ, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, ഹിന്ദു സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.സത്യശീലൻ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘാടക സമിതി ജനറൽ കൺവീനർ പ്രൊഫ.റ്റി.ഹരിലാൽ, ഭാരവാഹികളായ പി.എൻ.ബാലകൃഷ്‌ണൻ, കെ.എസ്.ഓമനക്കുട്ടൻ, എൻ.പി.കൃഷ്‌ണകുമാർ, എന്നിവർ പ്രസംഗിച്ചു.