ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിൽ ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ 32 പരാതികളിൽ തീർപ്പുകൽപ്പിച്ചു. ഇതിൽ 21 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണ്. ആകെ 188 പരാതികളാണ് പരിഗണിച്ചത്. 76 പരാതികളിൽ ഇടക്കാല മറുപടി ലഭ്യമാക്കി. ബാക്കിയുള്ളവയിൽ തുടർ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി. ചങ്ങനാശേരി സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ ആർ.ഡി.ഒ ജോളി ജോസഫ്, തഹസിൽദാർ ജിനു പുന്നൂസ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.