കോട്ടയം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരുടെ സംസ്ഥാനതല ഏകദിന ശില്പശാല നടത്തി. ശിൽപശാല സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വാഹിദ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എസ് രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. ശില്പശാലയുടെ നിർദേശങ്ങൾ സംസ്ഥാന സെക്രട്ടറി വി.എ രമേശ് ക്രോഡീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സച്ചിതാനന്ദൻ, ട്രഷറർ കെ.ജെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.