കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂളിൽ കൊറോണ വൈറസ് ബോധവത്കരണ ക്ലാസ് നടത്തി. മന്ദിരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.നിത ആലീസ് പോൾ ക്ലാസെടുത്തു. എസ്.എച്ച് മെഡിക്കൽ സെന്ററിലെ തിരുഹൃദയ കോളേജ് ഒഫ് നഴ്‌സിംഗ് വിദ്യാർത്ഥികളുടെ സംഘം കൊറോണ വൈറസിനെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.അനിൽകുമാർ, സിസ്റ്റർ അൻസു മാത്യു, ഹെഡ്മാസ്റ്റർ എസ്.സജീവ് എന്നിവർ പ്രസംഗിച്ചു.