പാലാ : ജാതിയും മതവും രാഷ്ട്രീയവും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ജനതയെ ഒരുമിപ്പിച്ചു നിറുത്തുന്ന ഏകഘടകം കല മാത്രമാണെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.
മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ 26-ാമത് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാതിർത്തികളെയും പ്രത്യയശാസ്ത്രങ്ങളുടെയും അധികാര കേന്ദ്രങ്ങളുടെ അതിർത്തികളെയും അതിലംഘിക്കാൻ കലയ്ക്ക് മാത്രമേ കഴിയൂ. ഇന്നിന്റെ സാമൂഹിക ജീവിതങ്ങളെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികളെ തടഞ്ഞു നിർത്താൻ കലയ്ക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ് ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക്, കെ.കെ.രാജൻ, ബെന്നി മൈലാടൂർ, അഡ്വ.രാജേഷ് പല്ലാട്ട്, ബൈജു കൊല്ലം പറമ്പിൽ, സോമശേഖരൻ തച്ചേട്ട്, ഷിബു തെക്കേമറ്റം , ബേബി വലിയ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. മഹാകവി കാളിദാസൻ നാടകവും അരങ്ങേറി.