mathew

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി മാത്യുസ് ജോർജിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി.ടി ജോസ് (കടുത്തുരുത്തി) , പെണ്ണമ്മ സേവ്യർ (പാലാ), ജേക്കബ് തോമസ് (കാഞ്ഞിരപ്പള്ളി), ബിന്ദു ആന്റണി (ചങ്ങനാശേരി), എബ്രഹാം കട്ടക്കയം (ഏറ്റുമാനൂർ), സിറാജുദീൻ തേനംമാക്കൽ (കാഞ്ഞിരപ്പള്ളി), എന്നിവരെയും ട്രഷററായി ചാക്കോച്ചൻ കളപ്പുരയ്ക്കലിനെ (പാലാ)യും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിമാരായി വിനു ജോബ്, റെജി കുരുവിള, ലൂയിസ് കുര്യൻ, എബ്രഹാം പി.മാത്യു, പ്രിൻസ് സ്‌കറിയ, സിബി മുക്കാടൻ, ജോസ് കൈപ്പുഴ, ആലിച്ചൻ തെക്കേപ്പറമ്പിൽ, ജെയിംസ് ജോസഫ്, ഔസേപ്പച്ചൻ ഓടയ്ക്കൽ, ജിനോ ജോൺ, ജോസ് പടിഞ്ഞാത്ത്, ജെയിംസ് മണ്ണുശേരി, ജോബിൻ കല്ലുമ്മാക്കൽ എന്നിവരെ തിരഞ്ഞെടുത്തു.
പാർട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ.കെ.സി ജോസഫ്, പി.സി ജോസഫ്, ആന്റണി രാജു, എം.പി പോളി, ഏലിയാസ് സഖറിയാ, അജിത സാബു, ഫ്രാൻസിസ് തോമസ്, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജെയിംസ്, ജെയിംസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.