ചങ്ങനാശേരി: ചങ്ങനാശേരിയിൽ നടത്തിയ ജനജാഗരണ സദസ്സ് അഖിലേന്ത്യാ മുസ്ലീം റാവുത്തർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. റെയിൽവേ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിച്ചു. കാ ഭാ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സംഘചാലക് പ്രൊഫ പി.കെ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് എ. മനോജ്, ജനജാഗ്രത സമിതി കൺവീനർ കെ.എസ്. ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.