കറുകച്ചാൽ: വെട്ടിക്കാവുങ്കൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 6.30ന് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി പി.എൻ. വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് കൊടിയേറ്റി. ദിവസവും പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, 8.30ന് നവകം, പഞ്ചഗവ്യം, കലശപൂജ. 20ന് 10ന് ഉത്സവബലി, 12ന് ഉത്സവബലി ദർശനം, ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് 7.45 മുതൽ കലാപരിപാടികൾ. 21ന് ശിവരാത്രി ദിനത്തിൽ വൈകീട്ട് 6.30ന് കാഴ്ചശീവേലി, രാത്രി 11ന് മഹാശിവരാത്രിപൂജ, അഷ്ടാഭിഷേകം, വലിയ കാണിയ്ക്ക, 23ന് വൈകീട്ട് 5.15ന് കാഴ്ചശീവേലി, 7.30ന് താലപ്പൊലി ഘോഷയാത്ര, ഒൻപതിന് പള്ളിവേട്ട പുറപ്പാട്, 9.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 24ന് വൈകീട്ട് 5.30ന് ആറാട്ട്ബലി, ആറിന് ആറാട്ടു പുറപ്പാട്, 6.30ന് ആറാട്ട്, ഏഴിന് ആറാട്ട് എഴുന്നള്ളിപ്പ്, ഏട്ടിന് സ്വീകരണം. രാത്രി 10ന് കൊടിയിറക്ക്, ആറാട്ടുകലശം.