തുരുത്തി: എസ്.എൻ.ഡി.പി യോഗം തുരുത്തി ശാഖയിൽ ശ്രീനാരായണ ദർശനോത്സവവും സംയുക്ത കുടുംബസംഗമവും 20 മുതൽ 23 വരെ നടക്കും. 20ന് വൈകിട്ട് 6.45ന് ശ്രീനാരായണ ദർശനോത്സവത്തിന്റെ ഉദ്ഘാടനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ശാഖാ പ്രസിഡന്റ് വി. ബിജു വിജയഭവൻ അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 7.30ന് സജീവ് കൃഷ്ണൻ, 21ന് വൈകിട്ട് 7.30ന് ഡോ.എം.എം ബഷീർ, 22ന് വൈകിട്ട് 7ന് സുലേഖ ടീച്ചർ പൂത്തോട്ട എന്നിവർ പ്രഭാഷണം നടത്തും. 23ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സംയുക്ത കുടുംബസംഗമം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി. ബിജു വിജയഭവൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും.ശാഖാ സെക്രട്ടറി സി.ജി ഭാസ്ക്കരൻ ചെട്ടിശേരിൽ, യൂണിയൻ ബോർഡ് മെമ്പർ സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർ അജയകുമാർ, വിനീഷ് സി.വി ചെമ്പകശേരിൽ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 3ന് അനൂപ് വൈക്കം നയിക്കുന്ന കൗൺസലിംഗ് ക്ലാസ്. വൈകിട്ട് 5ന് കുട്ടികളുടെ കലാപരിപാടികൾ, 7.30ന് ഗാനമേള.