pic-2
അന്നദാനത്തിൽ പങ്കാളികളാകുന്ന ഭക്തജനങ്ങൾ

അടിമാലി. അന്നദാനം മഹാദാനം ഈ ആപ്തവാക്യം അന്വർത്ഥമാക്കുകയാണ് അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള അന്നദാനച്ചടങ്ങുകൾ.
ഉത്സവം കൊടിറ്റ് ദിനം മുതൽ പത്ത് ദിവസക്കാലം നാലു നേരം ഭക്ഷണം ഒരുക്കിയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.
കൊടിയേറ്റിനായി എത്തിയ രണ്ടായിരത്തോളം ഭക്തജനങ്ങൾക്ക് നൽകിയാണ് ക്ഷേത്രത്തിലെ അന്നദാന ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് രണ്ടാം ദിവസം രാവിലെ നിർമ്മാല്യ ദർശനത്തിന് എത്തുന്ന നൂറു കണക്കിന് ഭക്തജനങ്ങൾ നിർമ്മാല്യ ദർശനത്തിനു ശേഷം അന്നദാനത്തിനുള്ള സദ്യ ഒരുക്കുന്നതിന്റെ ഭാഗമായി പച്ചക്കറികൾ അരിഞ്ഞ് കൊടുക്കുന്നു.ഇവർക്കും രാവിലെ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ഇഡലിയും സാമ്പാറും ചമ്മന്തിയും തയ്യാറായി കഴിയും.
തുടർന്ന് 12.30 മുതൽ ആരംഭിക്കുന്ന അന്നദാനം 2.30 വരെ നീളും. 250 കിലോയിൽ കുറയാത്ത അരിയുടെ ചോറും അതിനു വേണ്ട കറി കളായ അവിയൽ, തോരൻ അച്ചാർ, സാമ്പാർ ,പച്ച മോരും റെഡി ആയിരിക്കും. അടിമാലിയിലും പരിസര പ്രദേശത്തു മുള്ള രണ്ടായിരത്തിൽപരം ആളുകൾ ജാതി മത ഭേദമെന്യേ അന്നദാനത്തിൽ പങ്കാളിയായിരിക്കും.
വൈകിട്ട് ക്ഷേത്രത്തിൽ എത്തുന്നവർക്കും ,ഉത്സവ പരിപാടികളിൽ പങ്കാളികളാകുന്നവർക്കായി ചായയും പലഹാരവും ഉണ്ടാകും.ദീപാരാധനയ്ക്ക് ശേഷം 7.30 മുതൽ വീണ്ടും വിഭവ സമൃദ്ധമായ അന്നദാനം.ഇതിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളാകുന്നു. ഇങ്ങനെ ഉത്സവ കൊടിയിറങ്ങുന്ന ദിവസം വരെ നാലു നേരം അന്നദാനം നടത്തുന്ന ക്ഷേത്രതമെന്ന ഖ്യാതിയാണ് അടിമാലി ശിവക്ഷേത്രത്തിനുള്ളത്. ബലി ദർപ്പണത്തിന് എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് പ്രഭാത ഭക്ഷണവും നൽകിയാണ് അന്നദാന ചടങ്ങുകൾ അവസാനിക്കുന്നത്.
ഒരു ദിവസത്തെ അന്നദാനത്തിനായി നാൽപ്പതിനായിരം രൂപയോളം ചെലവു വരും.അന്നദാനത്തിനായി 300 ചാക്ക് അരിയോളം സംഭവാനമായി ലഭിച്ചു. കൂടാതെ ഒരോ ദിവസത്തേയും അന്നദാനം ഏറ്റെടുത്തു നടത്തുന്ന വകയിൽ ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് ഇതിലേയ്ക്കായ വരുമാനം കണ്ടെത്തുക. നൂറു കണക്കിന് ഭക്തരാണ് ഈ പ്രവർത്തനങ്ങളിൽ സേവന മസ്സോടെ പ്രവർത്തിക്കുന്നത്. ശിവരാത്രി മഹോത്സവം അടിമാലിക്കാർക്ക് മത സൗഹാർദ്ദത്തിന്റെ പ്രതീകമാണ്.
അസ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ അനിൽ തറനിലം, വൈസ് ചെയർമാൻ സി.എസ് റെജി കുമാർ, കൺവീനർ സി.വി വിദ്യാധരൻ ചെറുകുഴി, ഉത്സവ കമ്മിറ്റി കൺവീനർ ദേവരാജൻ ചെമ്പോത്തിങ്കൽ എന്നിവർ ഉത്സവ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.


അന്നദാനത്തിനുള്ള പച്ചക്കറികൾ തയ്യാറാക്കുന്നു
അന്നദാനത്തിൽ പങ്കാളികളാകുന്ന ഭക്തജനങ്ങൾ