കോട്ടയം: വേനൽ കടുത്തതോടെ സജീവമായ കുടിവെള്ളമാഫിയയെ നിലയ്ക്കു നിർത്താൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധന ഫലം കണ്ടു. പരിശോധനയ്ക്കായെടുത്ത സാമ്പിളുകളിൽ ഒന്നിലും മായം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വരൾച്ച മുതലെടുത്ത് മലിന ജലം വിറ്റ് കാശാക്കാൻ കുടിവെള്ള മാഫിയ സജ്ജമാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചത്. സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ചീഫ് ലാബിൽ നടത്തിയ പരിശോധനയിൽ ഒന്നിലും മാലിന്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവിധ താലൂക്കുകളിൽ പ്രത്യേക സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന. ടാങ്കർ ലോറികളിൽ കൊണ്ടു പോകുന്ന വെള്ളത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു. ടാങ്കറുകൾക്ക് മറ്റ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചതാണ് ഗുണകരമായത്.
പരിശോധന തുടരും
'കുടിവെള്ള പരിശോധന തുടരുകയാണ്. ബി.ഐ.എസ് രജിസ്‌ട്രേഷനുണ്ടെങ്കിലേ കുപ്പിവെള്ളം വിതരണം ചെയ്യാൻ കഴിയൂ. ടാങ്കറുകളിലും മറ്റും വെള്ളം വിതരണം ചെയ്യുന്നവർക്ക് ലൈസൻസ് നിർബന്ധമാണ്. ലാബിലെ പരിശോധനകളിൽ ഇതുവരെ മായം കണ്ടെത്തിയിട്ടില്ല. ''
ജില്ലാ ഓഫീസർ
ഭക്ഷ്യസുരക്ഷാ വിഭാഗം
പരിശോധനാ
ഫലം ലഭിച്ചത്
30 സാമ്പിളുകൾ