കോട്ടയം: ജില്ലയിൽ കൊറോണ ബാധിതരില്ലെങ്കിലും ചൈനയിലെ രോഗാവസ്ഥ വിപണിയെ ബാധിക്കുന്നു. മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയുടെ നിലവിലെ ശേഖരം കഴിഞ്ഞാൽ വിപണി പ്രതിസന്ധിയിലേയ്ക്ക് നീങ്ങും. ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങളും കുട്ടികൾക്കുള്ള സൈക്കിളുകളും പാവകളുമല്ലാം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ചില ഇന്ത്യൻ കമ്പനികളുടെ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും വിലക്കുറവും ആകർഷകവുമായതിനാൽ ചൈനയോടാണ് താത്പര്യം.
ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രിയമായ 4 പ്രധാന സ്മാർട്‌ഫോൺ ബ്രാൻഡുകൾ ചൈനീസ് കമ്പനികളുടേതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവയുടെ കൂടുതൽ സ്റ്റോക്ക് സൂക്ഷിക്കാൻ ചെറുകിട വിതരണക്കാരോട് കമ്പനി പ്രതിനിധികൾ നിർദേശിച്ചിട്ടുണ്ട്.
ഇലക്ട്രോണിക്‌സ് വിപണി വിയർക്കും
എയർ കണ്ടീഷണറുകളുടെ കംപ്രസർ ഉൾപ്പെടെ പല ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്താണ് ഇന്ത്യൻ കമ്പനികൾ ഉപയോഗിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് ശേഷം പല കമ്പനികളും ഉത്പാദനം കുറച്ചു.
ഫോൺ പൗച്ച്, ഹെഡ്‌സെറ്റ്, ചാർജർ തുടങ്ങിയവയുടെ ലഭ്യത കുറയും
ഇവയുടെ വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും കമ്പനികൾ പറയുന്നു
സ്‌പെയർ പാർട്‌സ് ലഭ്യത കുറയുന്നത് സർവീസിംഗിനെയും ബാധിക്കും
ഭാവിയിൽ സ്മാർട്‌ഫോൺ ലഭ്യതയും പ്രശ്‌നത്തിലാകുമെന്നാണ് സൂചന
4 പ്രധാന സ്മാർട്‌ഫോൺ
ബ്രാൻഡുകൾ ചൈനീസ്
ക്ഷാമം നേരിടുന്നവ
എയർകണ്ടീഷണർ
എൽ.ഇ.ഡി ടി.വി
കൂളറുകൾ,
വിവിധ തരം ഫാൻ
കളിപ്പാട്ടങ്ങൾ
സ്മാർട്ട് ഫോൺ
ഫോൺ അക്സസറീസ്
'' ഈ നിലയിലാണെങ്കിൽ ഇലക്ട്രോണിക്സ് മേഖല ഏപ്രിലോടെ പ്രതിസന്ധിയിലാകും. ചൈനയിൽ ഉത്പാദനം നിറുത്തി വച്ചിരിക്കുന്നത് മുഴുവൻ കമ്പനികളെയും ബാധിക്കും''
ഡാമിയാംഗ്, കേരള ഹെഡ് ,ഹെയർ