കൊടുങ്ങൂർ : എസ്.എൻ.ഡി.പി യോഗം 1145ാം നമ്പർ വാഴൂർ ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ രജതജൂബിലി ആഘോഷവും ശിവരാത്രി ഉത്സവവും ഇന്ന് മുതൽ 21 വരെ നടക്കും. ഇന്ന് രാവിലെ 7 ന് പതാകഉയർത്തൽ. വൈകിട്ട് 5 ന് ദർശനോത്സവ ഉദ്ഘാടന സമ്മേളനം. ശാഖാ പ്രസിഡന്റ് ബി.സലികുമാർ അദ്ധ്യക്ഷനാകും. യോഗം ഡയറക്ടർബോർഡ് അംഗം എൻ.നടേശൻ ഉദ്ഘാടനം ചെയ്യും. 7 ന് പ്രഭാഷണം : എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി രമേശ് അടിമാലി. ശാഖാ സെക്രട്ടറി പ്രസാദ് വല്യകല്ലുങ്കൽ, വൈസ് പ്രസിഡന്റ് ശശികല ഷാജി എന്നിവർ പ്രസംഗിക്കും. തുടർന്ന് അന്നദാനം.
നാളെ വൈകിട്ട് 7 ന് ദർശനോത്സവ സമ്മേളനം ശാഖാ പ്രസിഡന്റ് ബി.സലികുമാർ അദ്ധ്യക്ഷനാകും. വിജയലാൽ നെടുങ്കണ്ടം പ്രഭാഷണം നടത്തും. ശാഖാ കമ്മിറ്റി അംഗം ഷാബു ബി.ഉദിക്കുഴ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജുമോഹൻ പച്ചനാക്കുഴി എന്നിവർ പ്രസംഗിക്കും. തുടർന്ന് അന്നദാനം.
21 ന് രാവിലെ 7.30 ന് സഹസ്രനാമജപം തങ്കമണി സോമൻ വള്ളിയാട്ടുകുഴി. 8.30 ന് പഞ്ചവിംശതി കലശപൂജ,10.30 ന് കലശം അഭിഷേകം. 11ന് ശ്രീനാരായണദിവ്യപ്രബോധനവും ധ്യാനത്തിനും മുഹമ്മ വിശ്വഗാജിമഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ കാർമ്മികത്വം വഹിക്കും. 1.30ന് പ്രസാദവിതരണം, വൈകിട്ട് 5.30 ന് താലപ്പൊലി ഘോഷയാത്ര കൊടുങ്ങൂർ ദേവീക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും. ക്ഷേത്രം തന്ത്രിയും മേൾശാന്തിയും ചേർന്ന് ഭദ്രദീപം തെളിക്കും. 6.30 ന് താലപ്പൊലി സമർപ്പണം. 7 ന് ഗുരുദേവ പ്രതിഷ്ഠ രജതജൂബിലി സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ്‌കോനാട്ട് ഉദ്ഘാടനം ചെയ്യും. ബി.സലികുമാർ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ആദരിക്കൽ ചടങ്ങ് നിർവഹിക്കും.
പി.എ.കരുണാകരൻ പുളിമൂട്ടിൽ സി.എസ്.മോഹനൻ ചൊറിക്കാവിൽ ഇ.കെ.രാജപ്പൻ ഈഴക്കുന്നേൽ,പി.ആർ മോഹനൻ പച്ചനാക്കുഴിയിൽ,വിശ്വനാഥൻ പാച്ചിക്കൽ പി.എൻ .നാരായണൻ പുത്തൻപുരയ്ക്കൽ,പി.ആർ.പ്രസാദ് പാലയ്ക്കൽ എന്നിവർ ആദരവ് ഏറ്റുവാങ്ങും. തുടർന്ന് അവാർഡ് വിതരണം.
ജേതാക്കൾ : കുണ്ഡലിനിപാട്ട് നൃത്താവിഷ്‌ക്കാരത്തിൽ പങ്കെടുത്ത ഐശ്വര്യ പ്രസന്നകുമാർ ആടുകാട്ടിൽ,അഞ്ജിതബിജു കല്ലോലിക്കൽ,അക്ഷര അജി പുതുപ്പള്ളിക്കുന്നേൽ,കല്യാണി ശൗര്യമാക്കൽ,ദേവിക കാലായിൽ,അനാമിക പൊടിപ്പാറ. ശാഖാ സെക്രട്ടറി പ്രസാദ് വല്യകല്ലുങ്കൽ, വിശ്വനാഥൻ പനച്ചിക്കൽ,സൂരജ് വാറാടിയിൽ,പ്രസന്നമോഹൻ, ശശികല ഷാജി കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. 8 ന് അന്നദാനം, 8.30 ന് കുണ്ഡലിനിപാട്ട് നൃത്താവിഷ്‌ക്കാരം, 8.45 ന് തിരുവാതിര, 9 ന് സംഗീതാർച്ചന : കുമാരി മീനാക്ഷി അനിൽ, 9.20 ന് പ്രദർശന കളരി അഭ്യാസംകാഴ്ചഅങ്കം. തുടർന്ന് കുടുംബയോഗം അംഗങ്ങളുടെ കലാപരിപാടികൾ.