കോട്ടയം: അന്താരാഷ്‌ട്ര വിപണിയിൽ റബർവില നിർണയം കുത്തകയാക്കിവച്ച ചൈന കൊറോണയുടെ പിടിയിലായത് കേരളത്തിലെ റബർ കർഷകർക്ക് നേട്ടമായി. ആർ.എസ്.എസ്-4 ഇനം റബറിന് രാജ്യാന്തര വില കിലോയ്ക്ക് 113 രൂപയാണ്. കേരളത്തിൽ 133 രൂപ. കനത്ത ചൂടുമൂലം ഉത്പാദനം കുറഞ്ഞതും വിലക്കുതിപ്പുണ്ടാക്കുന്നു.
ചൈനയിൽ നിന്നുള്ള റബറിന് കയറ്റുമതി വിലക്കുള്ളതാണ് ഇന്ത്യൻ റബറിന് നേട്ടമാകുന്നത്. അവധി കച്ചവടക്കാർ ആർ.എസ്.എസ്-4 റബർവില മാർച്ചിലേക്ക് 139 രൂപയായി നിശ്‌ചയിച്ചിട്ടുണ്ട്. വരും നാളുകളിലും വില കൂടുമെന്ന സൂചനയാണിത്.
കൊറോണ വൈറസ്:
ഇന്ത്യയ്ക്ക് നേട്ടം കൊയ്യാമോ?
നിലവിൽ ചൈനയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങി അസംബിൾ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
മേക്ക് ഇൻ ഇന്ത്യയ്ക്ക് കൂടുതൽ ഊന്നൽ നൽകിയും സംരംഭകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകിയും അടിസ്ഥാന വസ്‌തുക്കൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെടാൻ കേന്ദ്രം മുൻകൈ എടുക്കണം.
അസംബ്ളിംഗ് ഹബ്ബ് അല്ല, ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കി മാറ്രാൻ ഇത് നല്ല അവസരം