വൈക്കം : എസ്.എൻ.ഡി.പി യോഗം 112-ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖയിലെ ഡോ.പല്പു സ്മാരക കുടുംബയൂണിറ്റിന്റെ 19-ാമത് വാർഷികവും കുടുംബസംഗമവും യൂണിറ്റംഗം ഓമനക്കുട്ടന്റെ വസതിയിൽ ശാഖാ സെക്രട്ടറി ലാലുമോൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണി പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. ശശി വിരുത്തി, ഉത്തമൻ കളത്തിപ്പറമ്പ്, സലിം സദാശിവൻ, സുരേഷ് ഇടത്തിപറമ്പ്, ടി.എസ്.ആരോമൽ, സിന്ധു ബെന്നി, ശാന്താ മോഹനൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ചെയർമാൻ ഷൈമോൻ പനന്തറ സ്വാഗതവും കൺവീനർ സരസമ്മ ബാബു നന്ദിയും പറഞ്ഞു. മായാ സജീവ് കോട്ടയം ഗുരുദേവ പഠനക്ലാസ്സ് നടത്തി.