വെച്ചൂർ : പുത്തൻപാലം ഗവ.ഹൈസ്കൂളിൽ സാമൂഹ്യവിരുദ്ധർ കടന്നുകയറി പൊതുമുതൽ നശിപ്പിക്കുകയും രാത്രിസമയങ്ങളിൽ സ്കൂൾ ഗ്രൗണ്ടിൽ മദ്യപിക്കുന്നതായും പരാതി . ഞായറാഴ്ച സ്കൂളിലെ പൂന്തോട്ടത്തിലെ പൂച്ചെടികളും ചട്ടികളും നശിപ്പിച്ച നിലയിലായിരുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പി.ടി.എ കമ്മറ്റി ആവശ്യപ്പെട്ടു.