തലനാട് : ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ 21 ന് നടക്കും. രാവിലെ 5.30ന് മഹാഗണപതി ഹോമം, പഞ്ചാക്ഷരനാമജപം, ഉഷപൂജ, ഗുരുപൂജ, ശിവപൂജ, നവകം, പഞ്ചഗവ്യം, പന്തീരടി പൂജ, 8 ന് ശിവപുരാണ പാരായണം .10 ന് മഹാരുദ്രാഭിഷേകം, വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, വിശേഷാൽ അഭിഷേകങ്ങൾ, 7.30 ന് ഔഷധ ധാര, വില്യപത്ര അഭിഷേകം, 7.45 ഭഗവത് സേവ, 8.30 ന് ഭജന, യാമപൂജ, പുരാണ പാരായണം.