മാങ്ങാനം: എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ മാങ്ങാനം ശാഖയിലെ ക്ഷേത്ര പ്രതിഷ്ഠാ വാർഷികവും ഉത്സവം ഇന്ന് ആരംഭിക്കും. രാവിലെ 5ന് ആചാര്യവരണം, 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 7ന് ഗുരുദേവഭാഗവത പാരായണം, 8ന് സമൂഹപ്രാർത്ഥന, 9ന് ആചാര്യ അനുസ്മരണം, 10ന് കലശപൂജ, 11ന് ഉച്ചപൂജ, 4.30ന് കൊടിക്കൂറ ഘോഷയാത്ര, വൈകിട്ട് 5.30ന് നടതുറക്കൽ, 6ന് കൊടിക്കൂറ എതിരേൽപ്പ്, 6.30ന് വിശേഷാൽ ദീപാരാധന, എം.എസ് സത്യരാജൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പ്രശാന്ത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 6.45ന് പ്രഭാഷണം, 8ന് അത്താഴപൂജ, 9ന് അന്നദാനം. നാളെ രാവിലെ പതിവ് ക്ഷേത്രപൂജകൾ, വൈകിട്ട് 5.30ന് ദേശതാലപ്പൊലി, 7ന് 'ഏകാത്മകം" മെഗാഇവന്റ്. 21ന് രാവിലെ പതിവ് പൂജകൾ, 10.30ന് പ്രതിഷ്ഠാദിന സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനവും ഉത്സവ സന്ദേശവും നല്കും. ശാഖാ പ്രസിഡന്റ് എം.ബി. അനീഷ് അദ്ധ്യക്ഷത വഹിക്കും. എം.എസ്. സത്യരാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തും. വനിതാസംഘം യൂണിയൻ സമിതി സെക്രട്ടറി ഇന്ദിര രാജപ്പൻ ആശംസയർപ്പിക്കും. വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വാസിനി സുബാഷ്, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ഹരികൃഷ്ണൻ വി. പാലയ്ക്കൽ, രവിവാര പാഠശാല അദ്ധ്യാപിക, റിട്ട. പ്രിൻസിപ്പൽ ശോഭന രവീന്ദ്രൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സലീൽ കല്ലുപുരയ്ക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.ടി. ബൈജു നന്ദിയും പറയും. 12.30ന് മഹാപ്രസാദമൂട്ട്, 5.30ന് ദേശതാലപ്പൊലി, 8ന് കൊടിയിറക്ക്, 7ന് പ്രഭാഷണം, 9ന് അന്നദാനം.