പരിയാരം: കാടമുറി ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവം 22 മുതൽ മാർച്ച് രണ്ട് വരെ നടക്കും. പുലർച്ചെ 5ന് നിർമാല്യ ദർശനം. വൈകിട്ട് 6.30ന് ദീപാരാധന. രാത്രി ഏഴിന് ഭക്തിഗാനമേള. എട്ടിന് നടക്കുന്ന കൊടിയേറ്റിന് പടിഞ്ഞാറേമന പത്മനാഭൻ നമ്പൂതിരിയും അനുപ്രകാശ് നമ്പൂതിരിയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം കേശവൻ നമ്പൂതിരിയും മുഖ്യകാർകത്വം വഹിക്കും. 23ന് പതിവ് ചടങ്ങുകൾ. ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന. ഏഴിന് മോഹിനിയാട്ടം. 7.30ന് സംഗീതസദസ്,​ 24ന് രാവിലെ 10ന് ഉത്സവബലി. വൈകിട്ട് ഏഴിന് ചാക്യാർകൂത്ത്. 8.30ന് നൃത്തനൃത്യങ്ങൾ. 25ന് രാവിലെ 7ന് ശ്രീബലി. രാത്രി ഏഴിന് തിരുവാതിര. 7.30ന് ഓട്ടൻതുള്ളൽ. 8.30ന് കഥാപ്രസംഗം. 26ന് രാത്രി ഏഴിന് സംഗീതകച്ചേരി,​ 9ന് കഥകളി. 27ന് രാത്രി ഏഴിന് ഭജന,​ 9ന് നാടകം. 28ന് രാത്രി 7ന് തിരുവാതിര,​ 8.30ന് ഡാൻസ്. 29ന് രാത്രി ഏഴിന് ഡാൻസ്,​ 7.30ന് സംഗീതസദസ്. മാർച്ച് ഒന്നിന് രാവിലെ 10ന് പഞ്ചാരിമേളം,​ 12.30ന് പ്രസാദമൂട്ട്,​ രാത്രി എട്ടിന് കാഴ്ചശ്രീബലി,​ സേവ,​ 9.30ന് മ്യൂസിക് നൈറ്റ്. 11.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. രണ്ടിന് ആറാട്ട്. ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ. 4.30ന് ആറാട്ട് പുറപ്പാട്,​ 6.30ന് നാദസ്വര കച്ചേരി,​ പഞ്ചാരിമേളം,​ രാത്രി 9ന് ആറാട്ട്,​ 10ന് രാശിപണം സമർപ്പിക്കൽ,​ ആറാട്ട് എഴുന്നള്ളിപ്പ്,​ 12ന് കൊടിയിറക്ക്.