jothish-scariya-27


അടിമാലി : ആനച്ചാൽ വിനോദസഞ്ചാര കേന്ദ്രത്തിൽ സ്വകാര്യ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. തലശ്ശേരി മാട്ടറ സ്വദേശി തെക്കെ മുറിയിൽ ജോതിഷ് സ്‌ക്കറിയ (27)യാണ് മരിച്ചത് .കഴിഞ്ഞ ഒന്നര വർഷമായി ആനച്ചാലിൽ ടാക്‌സി ഡ്രൈവറായിരുന്നു.ആനച്ചാലിൽ ലോഡ്ജിൽ താമസിച്ച് വരികയായിരുന്നു. ഇന്നലെ വൈകിട്ട് 4ന് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീണതിനെത്തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ. സ്‌നേഹ .ഒന്നര വയസ്സുള്ള മകനുണ്ട്.