പാലാ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ കൊച്ചിയിൽ സംഗീതനിശ നടത്തി കോടികൾ തട്ടിയെടുത്ത സിനിമാ സംവിധായകൻ ആഷിക് അബുവിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയുടെ നേത്യുത്വത്തിൽ പ്രവർത്തകരിൽ നിന്ന് ഓരോ രൂപ വീതം പിരിച്ച് ആഷിക് അബുവിന് 601 രൂപ മണിയോഡർ അയക്കുന്ന ചടങ്ങിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബിജു കുന്നേപ്പറമ്പൻ, സാബു കുന്നേൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ഷാജി പുളിമൂടൻ, ദീപക്ക് മാമ്മൻ മത്തായി, ഷെയിൻ ജോസഫ്, അഖിൽ ഉള്ളംപള്ളിൽ, രാജേഷ് വാളിപ്ലാക്കൽ, മനോജ് മറ്റമുണ്ടയിൽ, എൽബി കുഞ്ചറക്കാട്ടിൽ, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനു തെക്കേക്കര, ബിജോ കൊല്ലംപറമ്പിൽ, തോമസ് പാണംപറമ്പിൽ, ബിനു ഒറക്കനാംകുഴി, എന്നിവർ പ്രസംഗിച്ചു.