പാലാ : കേന്ദ്ര ബഡ്ജറ്റിനെതിരെയും, കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെയും എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌പോസ്റ്റോഫീസ് ധർണ നടത്തി. ളാലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ് ധർണ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ബാബു കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ഡേവിഡ്, പി.എം.ജോസഫ്, ബെന്നി മൈലാടൂർ, ഔസേപ്പച്ചൻ തകടിയേൽ, പി.കെ.ഷാജകുമാർ, കുര്യാക്കോസ് ജോസഫ്, സിബി തൊട്ടുപുറം, പീറ്റർ പന്തലാനി, അഡ്വ തോമസ് വി.ടി, ബാബു മുക്കാലാ, സുദർശൻ കെ.ആർ, സാജൻ ആലക്കുളം, ജോഷി പുതുമന, വി.കെ.കുമാരകൈമൾ, ജോസ് കുറ്റിയാനിമറ്റം എന്നിവർ പ്രസംഗിച്ചു.