പാലാ : 75ാമത് ഫാ. ബെർത്തലോമിയ ട്രോഫിക്കായുള്ള ഓൾ കേരള ഇന്റർകോളേജിയറ്റ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കളായി. ഫൈനലിൽ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തിൽ ഐഡിയൽ കോളേജ് കുറ്റിയാടി ജേതാക്കളായപ്പോൾ എസ്.എച്ച് കോളേജ് തേവര റണ്ണേഴ്‌സായി. വനിതാവിഭാഗം ബാസ്‌കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുടയും പുരുഷവിഭാഗത്തിൽ മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരവും ജേതാക്കളായി. അസംപ്ഷൻ കോളേജ്, എസ്.ബി. കോളേജ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനത്തിന് അർഹരായി. തേവര എസ്.എച്ച്. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ജോൺസൺ പാലയ്ക്കാപ്പിള്ളിൽ സി.എം.ഐ. ട്രോഫികൾ വിതരണം ചെയ്തു.