കോട്ടയം: വിവിധ മേഖലകളിൽ തൊഴിൽ എടുക്കുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് ആരേയും അനുവദിക്കില്ലെന്നും, തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കേരളാ കോൺഗ്രസ് (എം) മുന്നിൽ ഉണ്ടാകുമെന്നും മോൻസ് ജോസഫ് പറഞ്ഞു. കെ.ടി.യു.സി (എം) കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. എഫ്. വർഗ്ഗീസ്, വി.ജെ. ലാലി, ജെയിസൺ ജോസഫ്, പോൾസൺ ജോസഫ്, കുര്യൻ പി.കുര്യൻ, പ്രസാദ് ഉരുളികുന്നം, കെ.എ.തോമസ്, ജോയി സി കാപ്പൻ, സെബാസ്റ്റ്യൻ ജോസഫ്, അനീഷ് കൊക്കര, ജ്യേതിഷ് മോഹൻ, ജോളി എട്ടുപുര, തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി.യു.സി.(എം) കോട്ടയം ജില്ലാ പ്രസിഡന്റായി സെബാസ്റ്റ്യൻ കാശാംകട്ടേലിനെ യോഗം തിരഞ്ഞെടുത്തു.