കോട്ടയം :ഏപ്രിൽ 29ന് കോട്ടയം നെഹ്രുസ്റ്റേഡിയത്തിൽ നടക്കുന്ന കെ.എം മാണി സ്മൃതി സംഗമത്തിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. വാർഡ് കൺവെൻഷനുകൾ 28നകം പൂർത്തീകരിക്കാനും, പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിൽ പാലായിൽ നിന്ന് തുടക്കം കുറിച്ച കുടുംബയോഗങ്ങൾ മാർച്ച് 20നുള്ളിൽ പൂർത്തീകരിക്കാനും, ഏപ്രിൽ ആദ്യവാരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണിഛായാചിത്ര പ്രയാണം ഉൾപ്പടെയുള്ളവ നടത്തുന്നതിനെക്കുറിച്ച് തീരുമാനിക്കാനും നാളെ 3ന് സാഹിത്യപ്രവർത്തക സംഘം ഓഡിറ്റോറിയത്തിൽ ജില്ലാ സമ്പൂർണ്ണ ജനറൽ ബോഡി ചേരും. ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ ഡോ.എൻ.ജയരാജ് എം.എൽ.എ, റോഷി അഗസ്റ്റ്യൻ, സംസ്ഥാന ജില്ലാ നേതാക്കൾ ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു.