കോത്തല: എസ്.എൻ.പുരം ശ്രീ സൂര്യനാരായണപുരം ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 20നും 21നുമായി നടക്കും. 20ന് പുലർച്ചെ 4.30ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഭിഷേകം. തുടർന്ന് ഗണപതിഹോമം. ആറു മുതൽ സൂര്യാർഘ്യം, ഉഷപൂജ, ആദിത്യപൂജ, ഗുരുപൂജ. രാവിലെ എട്ടിന് സത്യരാജൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ പതാക ഉയർത്തൽ. എട്ടു മുതൽ ഒൻപത് വരെ സമൂഹപ്രാർത്ഥന, ഒൻപതു മുതൽ പന്ത്രണ്ടു വരെ നവഗ്രഹപൂജ, നവഗ്രഹശാന്തിഹവനം, വിശേഷാൽ പൂജ. വൈകിട്ട് 5.30ന് ക്ഷേത്രനിത്യപൂജ. വൈകിട്ട് ഏഴു മുതൽ കളഭംചാർത്തി വിശേഷാൽ ദീപാരാധന. രാത്രി 8.15ന് കാവടി ഹിഡുംബൻപൂജ.

രാവിലെ ഒൻപത് മുതൽ ക്ഷേത്രത്തിൽ പുരാണ പാരായണം നടക്കും. പത്തു മുതൽ ഗുരുദേവകൃതി പാരായണം. വൈകിട്ട് 6.30ന് തിരുവാതിര. ഏഴു മുതൽ ഹരിനാമജപം. രാത്രി ഒൻപത് മുതൽ നാടകം.

21ന് രാവിലെ എട്ടര മുതൽ ശിവപുരാണപാരായണം, ഒൻപത് മുതൽ ഭാഗവതപാരായണം. 11 മുതൽ കാവടി ഘോഷയാത്ര. വിവിധ പാട്ടമ്പലങ്ങളിൽ നിന്നു നടക്കും. 11.30 മുതൽ ഭജൻസ്. 12.30 മുതൽ കാവടി അഭിഷേകം. തുടർന്ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും, ദീപക്കാഴ്‌ചയും. 6.30 മുതൽ താലപ്പൊലി ഘോഷയാത്ര. ഏഴു മുതൽ ഭജൻസ്. എട്ടിന് താലപ്പൊലി വരവേൽപ്പ്. 8.20ന് പ്രസാദമൂട്ട്. 8.30ന് ചേരുന്ന സാംസ്‌കാരിക സമ്മേളനവും അവാർഡ് വിതരണവും അസി. കളക്‌ടർ ശിഖാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോത്തല ശാഖാ പ്രസിഡന്റ് ഇ.ആർ. ജ്ഞാനപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ഓർവയൽ അയ്യൻകോയിക്കൽ ക്ഷേത്രത്തിലെ വേദതീർത്ഥ സ്വാമി മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശി വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. ശാഖയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കുള്ള ധനസഹായം വി.എം ശശി വേഴയ്‌ക്കാട്ടിൽ നിന്നു യോഗം കൗൺസിലർ ഇ.പി. കൃഷ്‌ണൻ ഏറ്റുവാങ്ങും. തുടർന്ന് ബാലജനയോഗം കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ നടക്കും. രാത്രി 12 ന് വിശേഷാൽ ശിവപൂജ.