തലയോലപ്പറമ്പ് :ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച ബ്രഹ്മമംഗലം മൂലേക്കടവ് റോഡിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന്റെ സമ്മേളന വേദിയിലേക്ക് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ മന്ത്രിയെ സ്വീകരിക്കും. 2. 25 കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മാണം അതിവേഗം പൂർത്തികരിച്ചത്. ചെമ്പ് വെള്ളൂർ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന റോഡ് ബിഎം ബിസി നിലവാരത്തിൽ ടാറ് ചെയ്ത് മാർക്കിംഗ് നടത്തിയും , സുരക്ഷ മുന്നറിയിപ്പ് ബോർഡുകളും, റിഫ്ലെക്ടറുകളും സ്ഥാപിച്ചാണ് നിർമ്മാണ പ്രവർത്തനം പൂർത്തികരിച്ചിരിക്കുന്നത്. വെള്ളൂർ, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും നിത്യേന ഈറോഡിനെയാണ്ആശ്രയിക്കുന്നത്. ബ്രഹ്മമംഗലം ഹയർ സെക്കന്ററി സ്‌കൂൾ, ഗവ. യു പി സ്‌കൂൾ ,സർക്കാർ ആശുപത്രി, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കായി ദിവസേന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പടെ എത്തുന്ന നാടിന്റെ പ്രധാന യാത്ര മാർഗം ആധുനിക നിലവാരത്തിൽ നിർമ്മിച്ചതിന്റെ സന്തോഷത്തിലാണ് ചെമ്പ് നിവാസികൾ.