വൈക്കം: കേന്ദ്രബഡ്ജറ്റിനെതിരെയും പാചകവാതക വിലവർദ്ധനവിനെതിരെയും എൽ.ഡി.എഫ്. വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.പി.ഐ. ജില്ലാ സെക്രട്ടറി സി. കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സി. പി. എം. ഏരിയാ സെക്രട്ടറി കെ. അരുണൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി. സുഗതൻ, കെ. കെ. ഗണേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ജോൺ വി. ജോസഫ്, എം. ഡി. ബാബുരാജ്, പി. വി. ഗോപി, എം. കെ. രവീന്ദ്രൻ, ലീനമ്മ ഉദയകുമാർ, കെ. ശെൽവരാജ് എന്നിവർ പ്രസംഗിച്ചു.