വൈക്കം: എസ്.എൻ.ഡി.പി യോഗം 1184 ാം നമ്പർ ടൗൺ നോർത്ത് ശാഖയിലെ ടി. കെ. മാധവൻ മെമ്മോറിയൽ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ഡി. ഉണ്ണി, മഞ്ജു രാജേഷ്, ജിതൻ, ബിജു വി. കണ്ണേഴൻ, നീലാംബരൻ വെണ്ണായപ്പള്ളി, ബാബു പത്മരാഗം, അശോകൻ വെള്ളവേലി, അംബിക ദിലീപ്, മഹേഷ് തോട്ടായപ്പള്ളി, ഡോ. ശശിധരൻ, സുരേഷ് മുത്തുച്ചിപ്പി എന്നിവർ പ്രസംഗിച്ചു.