കുമരകം: കള്ള് ഷാപ്പിൽ അക്രമണം നടത്തുകയും റോഡിലിറങ്ങി കത്തിവീശി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പൊലീസ് പിടികൂടി. ചെങ്ങളം പാലത്ര ഷിബു (45) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5 ഓടെ അയ്യന്മാന്തറ ഷാപ്പിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഷാപ്പിലെത്തിയ പ്രതി ബഹളം വെയ്ക്കുകയും ഷാപ്പിലെത്തിയവരെ ഭീഷണിപെടുത്തുകയും തുടർന്ന് ഇവർക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെയും ഇയാൾ അക്രമിച്ചു. കുമരകം എസ്.ഐ ജി. രജൻകുമാർ, ഗ്രേഡ് എസ്.ഐ ജോണി ജോസഫ്, സി.പി.ഒ ഹരിദാസ്, ഡ്രൈവർ അനീഷ് എന്നിവർക്ക് പരിക്കേറ്റു.