തലയോലപ്പറമ്പ് : കീഴൂർ ദേവസ്വം ബോർഡ് കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റംഗം അഡ്വ.പി.കെ.ഹരികുമാർ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മയെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ ചെയർപേഴ്‌സൺ ഐശ്വര്യ ടി.എസ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.എം കുസുമൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. ഡി. ഡിപിൻ, ആർ. ജയകൃഷ്ണൻ, ദീപ്തി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ദിനാഘോഷ പരിപാടിയിൽ പങ്കജാക്ഷിയമ്മയുടെ ചെറുമകൾ രഞ്ജിനി അവതരിപ്പിച്ച നോക്കുവിദ്യ പാവകളി ഏറെ ശ്രദ്ധേയമായി.