തിടനാട് : മഹാക്ഷേത്രത്തിൽ ശിവരാത്രി ആഘോഷവും, ഉത്സവവും നാളെ മുതൽ തുടങ്ങും. നാളെ രാവിലെ 8.25 ന് താഴ്മൺമഠം കണ്ഠര് മോഹനനരരുടെ കാർമികത്വത്തിൽ കൊടിയേറ്റ്. 9.15ന് നാരായണീയ പാരായണം. കാവടി ഘോഷയാത്ര, 11.30 ന് കാവടി അഭിഷേകം, 12 ന് ഉച്ചപൂജ, 12.30 ന് മഹാപ്രസാദമൂട്ട്, 1 ന് ഓട്ടംതുള്ളൽ, രാത്രി 7ന് തിരുവാതിര, 8 ന് ഗാനമേള, 11.15 ന് മഹാശിവരാത്രി പൂജ. 22 ന് പതിവ് പരിപാടികൾക്ക് പുറമെ 9 ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി 8ന് മാജിക് ഷോ,9 ന് കൊടിക്കീഴിൽ വിളക്ക്.
23 ന് രാവിലെ 9 ന് ശ്രീബലി, 10 ന് ഉച്ചപൂജ, 5.30 ന് കാഴ്ചശ്രീബലലി,7 ന് നൃത്തനൃത്തങ്ങൾ,9 ന് വിളക്ക്. 24ന് രാവിലെ 7 ന് പുരാണ പാരായണം, 9.30 ന് നാരായണീയ പാരായണം, 5 ന് കാഴ്ചശ്രീബലി, രാത്രി 7 ന് സംഗീതസദസ്. 25 ന് രാവിലെ 10.30 ന് നവകം, പഞ്ചഗവ്യം, രാത്രി 9ന് വിളക്ക്. തുടർന്ന് കാരാക്കെ ഗാനമേള. 26 ന് ഉച്ചയ്ക്ക് 12.30 ന് ഉത്സവബലി, 1 ന് പ്രസാദമൂട്ട്, രാത്രി 10 ന് കഥകളി. 27 ന് രാവിലെ 10.30 ന് കരാക്കെ ഭക്തിഗാനമേള, 12.30ന് ഉത്സവബലി ദർശനം, രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ, 9 ന് വലിയ വിളക്ക് , 10.30 ന് ഭക്തിഗാനമേള. 29 ന് പള്ളിവേട്ട. രാവിലെ 5.30ന് ഗണപതിഹോമം, 9ന് ശ്രീബലി, വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി, 7 ന് നൃത്തനൃത്ത്യങ്ങൾ, 8.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 10.30 ന് ഗാനമേള. മാർച്ച് 1 ന് രാവിലെ 9.30ന് ആറാട്ട് പുറപ്പാട് , 12 ന് ആറാട്ട്, 3.30ന് തിരിച്ചെഴുന്നള്ളത്ത്, 7 ന് ആറാട്ട് എതിരേൽപ്പ്, 11 ന് കൊടിയിറക്ക്. തുടർന്ന് നൃത്തനാടകം.