വൈക്കം : ഇടയാഴം പൂങ്കാവ് ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ഇന്ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ 6ന് ദേവീഭാഗവത പാരായണം, 8ന് ലളിതാസഹസ്രനാമജപം, വൈകിട്ട് 7.30ന് കളമെഴുത്തും പാട്ടും. 24ന് രാവിലെ 7ന് തേർക്കാലിടീൽ, 25ന് വൈകിട്ട് തേരിലേയ്ക്കുള്ള കുലവാഴ സമർപ്പണം. 26ന് വൈകിട്ട് 7ന് ദീപാരാധന, രാത്രി 9.30ന് ഉതൃട്ടാതി പൊതുയോഗം. 27ന് ഉച്ചയ്ക്ക് 3ന് പറയ്ക്കെഴുന്നള്ളത്ത്, വൈകിട്ട് 5.30ന് താലപ്പൊലി, ആലിൻ ചുവട്ടിൽ പറവയ്പ്പ്, 7ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 11ന് എതിരേൽപ്പ്, വെടിക്കെട്ട്. 28ന് ഉച്ചയ്ക്ക് 3ന് പറയ്ക്കെഴുന്നള്ളത്ത്, 7ന് ദീപാരാധന, വെടിക്കെട്ട്, രാത്രി 8ന് തിരുവാതിരകളി, 9 മുതൽ 10 വരെ സംഗീതാർച്ചന, 10 മുതൽ 11 വരെ നൃത്തനൃത്ത്യങ്ങൾ, രാത്രി 11ന് വെടിക്കെട്ട്. 29ന് കുംഭഭരണി. രാവിലെ 6 മുതൽ കുംഭകുടം അഭിഷേകം, വൈകിട്ട് 5ന് താലപ്പൊലി, 7ന് ദീപാരാധന, വെടിക്കെട്ട്, 7.30 മുതൽ 8.30 വരെ ഓട്ടംതുള്ളൽ, രാത്രി 8.30ന് വലിയഗുരുതി, 8.30 മുതൽ നാമജപലഹരി, 11 മുതൽ ഗരുഢൻതൂക്കം. 1ന് രാവിലെ 9ന് ആറാട്ട്, ആറാട്ടുകടവിൽ പറവെയ്പ്പ്.