പാലാ : രാജീവ് ഗാന്ധി നാഷ്ണൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസിന്റെ 25-ാമത് പുരസ്‌കാര സമർപ്പണവും കിഡ്‌നി രോഗികൾക്ക് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും 22 ന് രാവിലെ 11.30ന് നടക്കും. കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനാകും. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന് സെന്റർ ചെയർമാൻ ടോമി മാങ്കൂട്ടം,പി.ജി.പ്രസാദ്, സലേഷ് തോമസ്,എബി ജോസ് എന്നിവർ പറഞ്ഞു.