പാലാ : പാലയ്ക്കാട്ടുമല മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും, കാർത്തിക ആഘോഷവും 28 മുതൽ മാർച്ച് 1 വരെ നടക്കും. മിഥുനപ്പിള്ളി വാസുദേവൻ നമ്പൂതിരി ആണ് യജ്ഞാചാര്യൻ. 22 ന് വൈകിട്ട് 7 ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടർന്ന് ആചാര്യവരണം, പ്രഭാഷണം,8 ന് തിരുവാതിരകളി. 23 മുതൽ 28 വരെ രാവിലെ 6.15 മുതൽ നെയ് വിളക്ക് നാമജപ പ്രദക്ഷിണം,വേദജപം,ഗ്രന്ഥപൂജ, സമൂഹപ്രാർത്ഥന തുടർന്ന് ഭാഗവത പാരായണം,പ്രഭാഷണം,പ്രസാദമൂട്ട് .
23 ന് രാത്രി 7.30ന് തമ്പലക്കാട് ബാലഗോകുലത്തിന്റെ ഭജൻസ്. 28 ന് രാത്രി 7.30ന് തിരുവാതിരകളി. ഭരണി ഉത്സവമായ 29 ന് രാവിലെ 8 ന് കലംകരിക്കൽ , യജ്ഞശാലയിൽ 11ന് അവഭൃഥസ്‌നനം, യജ്ഞ സമർപ്പണം, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, രാത്രി 7.05ന് ഭജനാമൃതം,9ന് നൃത്തനൃത്ത്യങ്ങൾ. കാർത്തിക ഉത്സവമായ മാർച്ച് 1 ന് വൈകിട്ട് 4 ന് താലപ്പൊലി, 6.15 ന് താലപ്പൊലി വരവേൽപ്പ്, 7.30 ന് നാമസങ്കീർത്തനജപലഹരി, 9.30 ന് കൊച്ചിൻ ഡ്രീംസിന്റെ കലാസന്ധ്യ.