പാലാ : മീനച്ചിൽ താലൂക്കിലെ മലയോരമേഖലയിൽ അടിക്കടി ഉണ്ടാകുന്ന തീപിടിത്തം കർഷകരെ ആശങ്കയിലാക്കുകയാണെന്ന് കിസാൻസഭ ഭാരവാഹികൾ പറഞ്ഞു. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകർക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കൃഷി നാശം ഉണ്ടായ കർഷകർക്ക് അടിയന്തിര സഹായം എത്തിക്കണമെന്നും ജില്ലാ പ്രസിഡന്റ് അഡ്വ തോമസ് വി.ടി, സെക്രട്ടറി ഇ.എൻ.ദാസപ്പൻ, മണ്ഡലം സെക്രട്ടറി കെ.എസ് അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.