പായിപ്പാട്: എസ്.എൻ.ഡി.പി യോഗം 325-ാം നമ്പർ പായിപ്പാട് ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുപൂജ മഹോത്സവവും ദർശന മഹോത്സവവും നാളെ മുതൽ 27 വരെ നടക്കും. എല്ലാ ദിവസവും പതിവ് പൂജകൾ. നാളെ വൈകിട്ട് തൃക്കൊടി സമർപ്പണ ഘോഷയാത്ര. 7ന് ക്ഷേത്രം തന്ത്രി കേശവം വിനോദ് തന്ത്രിയുടെയും മേൽശാന്തി ലക്ഷ്മണൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. 8ന് അത്താഴപൂജ. 9ന് കൊടിയേറ്റ് സദ്യ. തുടർന്ന് ശ്രീനാരായണ ദർശനോത്സവത്തിന്റെ സമ്മേളനം യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. സംഘടനാ സന്ദേശവും അവാർഡ് വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ നിർവഹിക്കും. വനിതാസംഘം പ്രസിഡന്റ് ഓമന ചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് കെ.എസ് ശരത്കുമാർ എന്നിവർ സംസാരിക്കും. കൺവീനർ സി.ജി രമേശ് സ്വാഗതവും പി.ജി സുരേഷ് ബാബു നന്ദിയും പറയും. 22ന് നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത് ഗുരുദർശന പ്രഭാഷണം നടത്തും. പി.ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം സെക്രട്ടറി ശ്യാമള ഗോപാലകൃഷ്ണൻ നന്ദി പറയും. 23ന് സംയുക്ത കുടുംബസംഗമം യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ഓമനാ ചന്ദ്രൻ നന്ദി പറയും. രാത്രി 9ന് അന്നദാനം. 24ന് ടി.എസ്. രാജേന്ദ്രപ്രസാദ് ഗുരുധർമ്മ പ്രഭാഷണം നടത്തും. ജോയിന്റ് കൺവീനർ കെ.ജി. മംഗളൻ നന്ദി പറയും. 25ന് പി.എൻ പ്രതാപൻ ഗുരുധർമ്മ പ്രഭാഷണം നടത്തും. ഉത്സവകമ്മറ്റി അംഗം കെ.എസ്. രാജേഷ് നന്ദി പറയും. 26ന് വൈകിട്ട് 7.30ന് അറിവിലേക്ക് ഒരു ചുവട്, രാത്രി 9.30ന് കരൊക്കെ ഗാനമേള. 27ന് വൈകിട്ട് 6.30ന് താലപ്പൊലിഘോഷയാത്ര, രാത്രി 9ന് താലപ്പൊലി എതിരേല്പ്, കൊടിയിറക്ക്.