തലയോലപ്പറമ്പ് : കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാട്ടിക്കുന്ന് ഗവ. എൽ പി സ്‌കൂൾ കുട്ടികൾക്കായി കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. പാരമ്പര്യ കർഷക വേഷമണിഞ്ഞെത്തിയ കുട്ടികൾ കൊയ്ത്ത് പാട്ട് പാടി കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചപ്പോൾ അത് ഒരു പഴമയുടെയും സംസ്‌ക്കാരത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയായി. നാടിന്റെ ഒത്തുകൂടലിന് കൂടി വേദിയായി മാറി. സ്‌കൂൾ വളപ്പിൽ നടന്ന നെൽകൃഷിയുടെ കൊയ്ത്തുത്സവത്തിന് ലൈബ്രറി പ്രസിഡന്റ് ടി. കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റംലത്ത്‌സലിം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. വിജയമ്മ , ടി. വി ചന്ദ്രൻ,സി. ആർ. പുരുഷോത്തമൻ ലൈബ്രറി സെക്രട്ടറി ടി എം രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി .ലൈബ്രറിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചീരയും മറ്റു പച്ചക്കറികളും കൃഷി ചെയ്തിരുന്നു.