വൈക്കം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ എഫ്. എസ്. ഇ. ടി. ഒ. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടി മൈതാനത്ത് നടത്തിയ മേഖല സായാഹ്ന ധർണ്ണ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. സുവർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ജി. ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി. എൻ. കൃഷ്ണൻ നായർ, ജില്ലാ ട്രഷറർ ഷാജിമോൻ ജോർജ്, കെ. എം. എസ്. യു. സംസ്ഥാനകമ്മിറ്റിയംഗം ഒ. വി. മായ എന്നിവർ പ്രസംഗിച്ചു.