വൈക്കം: വൈക്കം താലൂക്ക് കയർ വ്യവസായ തൊഴിലാളി യൂണിയൻ (എ.ഐ ടി.യു.സി) 25 ന് കയറും കയറുത്പന്നങ്ങളും കത്തിച്ച് പ്രതിഷേധിക്കും. കയർ വികസനനയ പ്രഖ്യാപനം, ആഭ്യന്തര വിദേശ കമ്പോളങ്ങളുടെ വികസനം, സഹകരണ സംഘങ്ങളുടെ സാദ്ധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുക, മിനിമം കൂലി 700 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. സമരപ്രഖ്യാപന കൺവെൻഷൻ കയർത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. വി. സത്യനേശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. കെ. ശീമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഡി. ബാബുരാജ്, ടി. എൻ. രമേശൻ, കെ. എസ്. രത്‌നാകരൻ, ലീനമ്മ ഉദയകുമാർ, ജോൺ വി. ജോസഫ്, സി. കെ. പ്രശോഭനൻ, പി. കെ. അപ്പുക്കുട്ടൻ, പി. എസ്. പുഷ്പമണി, ഡി. ബാബു, എം. കെ. ശാന്ത എന്നിവർ പ്രസംഗിച്ചു.