കോട്ടയം: ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജന്മദിനം ആഘോഷിച്ചു. കേരള സാഹിത്യ അക്കാദമി മുൻ അംഗം കൈനകരി ഷാജി ഉദ്ഘാടനം ചെയ്തു. ആർ.ശങ്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. എം.കെ ശശിയപ്പൻ, കുമ്മനം രവി, സാൽവിൻ കൊടിയന്തറ, എം.ബി സുകുമാരൻ നായർ, കല്ലറ ഷാജി, ബൈജു മാറാട്ടുകുളം, കുസുമാലയം ബാലകൃഷ്ണൻ, പി.ജെ ജോസ്, ചെങ്ങളം രവി എന്നിവർ പ്രസംഗിച്ചു.