കാരാപ്പുഴ: ചെറുകരക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ ഇന്നും നാളെയുമായി ശിവരാത്രി മഹോത്സവം നടക്കും. ഇന്ന് രാവിലെ അഞ്ചിന് നിർമ്മാല്യദർശനം, വൈകിട്ട് നാലിന് ഭജഗോവിന്ദം, അഞ്ചിന് ഭജന, ആറിന് അഭിഷേകം, പ്രദോഷപൂജ, ഏഴിന് മാർക്കണ്ഢേയചരിതം. 7.30 ന് ഗാനമേള. 21 ന് രാവിലെ നാലിന് നിർമ്മാല്യദർശനം, 5.30 ന് അഷ്‌ടദ്രവ്യഗണപതിഹോമം, ആറിന് ഹരിനാമകീർത്തനം, ഏഴിന് ശിവനാമസങ്കീർത്തനം, എട്ടിന് ഭാഗവതപാരായണം. ഒൻപതിന് നാരായണീയ പാരായണം. 10 ന് ആത്മജവർമ്മ തമ്പുരാന്റെ പ്രഭാഷണം. 11 ന് സമ്മാനദാനം. 11.30 ന് അഷ്‌ടാഭാഷേകം, പഞ്ചവാദ്യം. 12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 4.30 ന് ഭാഗവതപാരായണം. 5.30 ന് കുട്ടികളുടെ കീർത്തനാലാപനം. ആറിന് ദേശവിളക്ക്. 6.45 ന് ദീപാരാധന. ഏഴിന് നട്ടാശേരി ധനലക്ഷ്മി കരയോഗത്തിന്റെ തിരുവാതിര. എട്ടിന് ഭക്തിഗാനമേള. 11.30 ന് 51 കുടം അഭിഷേകം, തുടർന്ന് 51 പ്രദക്ഷിണം.