കുഴിമറ്റം: വെള്ളൂത്തുരുത്തി ശ്രീഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും പ്രതിഷ്ഠാ വർഷികവും ഇന്ന് മുതൽ 28 വരെ നടക്കും. ഇന്ന് രാവിലെ 6.30 മുതൽ അഖണ്ഡനാമജപയജ്ഞം. എട്ടിന് അഷ്ടാഭിഷേകം. വൈകിട്ട് അഞ്ചിന് യജ്ഞസമ്മേളനം സാഹിത്യകാരൻ പ്രൊഫ.രാജു വള്ളികുന്നം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കുമാരകേരളവർമ അദ്ധ്യക്ഷത വഹിക്കും. യജ്ഞാചാര്യൻ സ്വാമി ഭൂമാനന്ദ തീർത്ഥപാദർ യജ്ഞമാഹാത്മ്യ പ്രഭാഷണം നടത്തും. 22ന് രാവിലെ 6.30ന് ഭദ്രദീപ പ്രതിഷ്ഠ, 7.30ന് വരാഹാവതാരം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. 23ന് രാവിലെ ഏഴിന് നരസിംഹാവതാരം. 24ന് രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, സന്താനഗോപാലം, ബാലലീല, ഉണ്ണിയൂട്ട്. 26ന് രാവിലെ 10.30ന് രുക്മിണി സ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ, വൈകിട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാർച്ചന, 27ന് വൈകിട്ട് അഞ്ചിന് സർവൈശ്വര്യ പൂജ. 28ന് രാവിലെ 10ന് അവഭൃഥ സ്നാന ഘോഷയാത്ര. 12.30ന് പ്രസാദമൂട്ട്. 28ന് പ്രതിഷ്ഠാ വാർഷികം. രാവിലെ 4ന് നിർമാല്യ ദർശനം, അഭിഷേകം, 11ന് നവകം, പഞ്ചഗവ്യം, കലശാഭിഷേകം. 11.30ന് ശ്രീഭൂതബലി. 12ന് ഉച്ചപൂജ, പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച.