കോട്ടയം: ഹിന്ദു മത മഹാമണ്ഡലത്തിന്റെ 70-ാം വാർഷികത്തിന്റെ ഭാഗമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നാളെ 2.30ന് ചങ്ങനാശേരി ശിവഗംഗ ഓഡിറ്റോറിയത്തിൽ ഹിന്ദു മഹാ മണ്ഡല സ്‌മൃതി സംഗമം നടക്കും. കേരളത്തിലെ വിവിധ സാമൂദായിക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ, സന്യാസിശ്രേഷ്ഠന്മാർ, ആചാര്യന്മാർ എന്നിവർ പങ്കെടുക്കും. സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, അമൃതാനന്ദമയി മഠം ചങ്ങനാശേരി മഠാധിപതി നിഷ്ടാമൃത ചൈതന്യ, സ്വാമി ധർമ്മചൈതന്യ എന്നിവർ ചേർന്ന് ദീപപ്രോജ്വലനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പ്രൊഫ.പി.കെ.ബാലകൃഷ്ണക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്മ പുരസ്‌കാര ജേതാക്കളായ എം.കെ.കുഞ്ഞോൽ, പങ്കജാക്ഷിയമ്മ, ഡോ.എൻ.രാധാകൃഷ്ണൻ (വിഖ്യാത വാസ്‌കുലർ സർജൻ) എന്നിവരെ സുരേഷ് ഗോപി എം.പി ആദരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.കൺവീനർ പി.എൻ.ബാലകൃഷ്ണൻ സ്വാഗതവും നട്ടാശേരി രാജേഷ് നന്ദിയും പറയും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പ്രൊഫ.പി.കെ.ബാലകൃഷ്ണകുറുപ്പ്, ഭാരവാഹികളായ പ്രൊഫ.റ്റി്. ഹരിലാൽ, പി.എൻ.ബാലകൃഷ്ണൻ, നട്ടാശേരി രാജേഷ് പങ്കെടുത്തു.