കുറിച്ചി: ശങ്കരപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ അഞ്ചിന് പള്ളിയുണർത്തൽ, 5.15 ന് നിർമ്മാല്യദർശനം, അഭിഷേകം. ആറിന് ഗണപതിഹോമം. ഏഴിന് ഉഷപൂജ. 7.30 ന് സംഗീതാർച്ചന. ഒൻപതിന് ശിവപുരാണപാരായണം. 9.30 ന് ദേവീ പൊങ്കാല. രാവിലെ 9.30 ന് ക്ഷേത്രം മേൽശാന്തി ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊങ്കാല അടുപ്പിൽ ഭദ്രദീപം തെളിയിക്കും. ഉച്ചയ്ക്ക് 12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6.30 ന് ദീപാരാധന. 7.30 ന് തിരുവാതിരകളി. രാത്രി ഒൻപതിന് സംഗീതസദസ്. 11.30 ന് മഹാശിവരാത്രി പൂജ. 12 ന് പ്രസാദവിതരണം.