പാലാ : പുലിയന്നൂരിൽ ഇന്ന് പള്ളിവേട്ട ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ കാവടി ഘോഷയാത്ര രാവിലെ 9 ന് കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ നിന്നാരംഭിക്കും. കൊട്ടക്കാവടി, ആട്ടക്കാവടി, ശിങ്കാരിമേളം, ദുർഗാ നൃത്തം, കെട്ടുകാള കാഴ്ച, ബൊമ്മത്തെയ്യം എന്നിവ അണി ചേരുന്ന കാവടി ഘോഷയാത്ര 12 ഓടെ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് കാവടി അഭിഷേകം. 11 മുതൽ മഹാപ്രസാദമൂട്ട്. വൈകിട്ട് 5 ന് കാഴ്ചശ്രീബലി, വേല, സേവ. പള്ളിവേട്ട നാളിൽ നടക്കുന്ന പഞ്ചവാദ്യത്തിൽ തൃശ്ശൂർ പൂരം മേളപ്രമാണികൾ ഒത്തുചേരുന്നു എന്ന സവിശേഷതയുമുണ്ട്.

ക്ഷേത്രത്തിൽ ഇന്ന്

രാവിലെ 7 ന് നാമസങ്കീർത്തന ലഹരി, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 9ന് കടപ്പാട്ടൂരിൽ നിന്നും കാവടി ഘോഷയാത്ര വൈകിട്ട് 3ന് ഓട്ടൻതുള്ളൽ ' 6.15ന് ദീപാരാധന, ചുറ്റുവിളക്ക്.